കഴിഞ്ഞ വര്‍ഷം 51 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 2538 കേസുകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഈ കേസുകളില്‍ എല്ലാമായി 3590 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
ഒമാന്‍: ഒമാനില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 51 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. റോയല്‍ ഒമാന്‍ പൊലീസിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മയക്കുമരുന്നിന്റെ വ്യാപനം രാജ്യത്ത് തടയാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയ നേട്ടമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 2538 കേസുകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഈ കേസുകളില്‍ എല്ലാമായി 3590 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. സമൂഹത്തെ പ്രത്യേകിച്ച്, യുവാക്കളെ മയക്കുമരുന്നിന്റെ വിപത്തുകളില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. കര്‍ശനമായ നിരീക്ഷണ നടപടികളും കടുത്ത ശിക്ഷാ നടപടികളുമാണ് മയക്കുമരുന്ന് കേസുകളില്‍ കുറവ് വരാന്‍ കാരണമെന്നും നാര്‍ക്കോടിക്സ് കണ്ട്രോള് ഡയറക്ടറേറ്റ് മേധാവി കേണല്‍ അബ്ദുല്റഹ്മാന് അല്‍ ഫാര്‍സി പറഞ്ഞു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെയും കുറവുണ്ടായതായി അബ്ദുല്റഹ്മാന് അല്‍ ഫാര്‍സി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.