Currency

മസ്‌കത്തില്‍ ‘ഗൃഹ പ്രവേശ്’ പ്രോപ്പര്‍ട്ടി പ്രദര്‍ശനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Sunday, October 29, 2017 11:41 am

കേരളത്തിലെയും ഇന്ത്യയിലെയും വിവിധ കെട്ടിടനിര്‍മാണ പദ്ധതികളെ ഒരു കുടക്കീഴില്‍ ഒരുക്കുന്നതാണ് 'ഗൃഹ പ്രവേശ്' പ്രോപ്പര്‍ട്ടി പ്രദര്‍ശനം. കേരളത്തില്‍നിന്നുള്ള പത്ത് ബില്‍ഡര്‍മാരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

മസ്‌കത്ത്: അല്‍ ഫലാജ് ഹോട്ടലില്‍ ‘ഗൃഹ പ്രവേശ്’ പ്രോപ്പര്‍ട്ടി പ്രദര്‍ശനത്തിന് തുടക്കമായി. ഇന്ത്യ പ്രോപ്പര്‍ട്ടി.കോം പ്രതിനിധി ശ്രീനിവാസ വര്‍മ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെയും ഇന്ത്യയിലെയും വിവിധ കെട്ടിടനിര്‍മാണ പദ്ധതികളെ ഒരു കുടക്കീഴില്‍ ഒരുക്കുന്നതാണ് ‘ഗൃഹ പ്രവേശ്’ പ്രോപ്പര്‍ട്ടി പ്രദര്‍ശനം. കേരളത്തില്‍നിന്നുള്ള പത്ത് ബില്‍ഡര്‍മാരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. കോര്‍ഡിയല്‍ ബില്‍ഡേഴ്‌സ്, ജോസ് ആലുക്കാസ്, ആര്‍ക്കോണ്‍ ബില്‍ഡേഴ്‌സ്, ആര്‍ക്കോണ്‍ ഇന്റലാന്റ്‌സ്, സണ്‍ പ്രോജക്ട്‌സ്, ഒലീവ് ബില്‍ഡേഴ്‌സ്, ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് എന്നിവരാണ് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നത്.

വീടുവാങ്ങുന്നതിനുള്ള ബാങ്ക്‌വായ്പയുടെ നടപടിക്രമങ്ങളറിയാന്‍ എച്ച്.ഡി.എഫ്.സി സ്റ്റാളിലും നിരവധി പേര്‍ എത്തി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള 250ഓളം പദ്ധതികളെ കുറിച്ച വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്കായി സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജെറ്റ് എയര്‍വേസ് ടിക്കറ്റുകളാണ് സമ്മാനമായി ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x