Currency

ജബല്‍ അഖ്ദറില്‍ ജല ശുദ്ധീകരണ ശാല നിര്‍മിക്കുന്നു; അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും

സ്വന്തം ലേഖകന്‍Monday, October 30, 2017 2:09 pm

ഒമാന്‍: ഒമാനിലെ ജബല്‍ അഖ്ദറില്‍ ജല ശുദ്ധീകരണ ശാല നിര്‍മിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരം അടി ഉയരത്തിലുള്ള ജബല്‍ അഖ്ദര്‍ നിവാസികളുടെ കുടിവെള്ള ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന ഏറെ നാളുകളായുള്ള ആവശ്യം പരിഹാരമാകുന്നതോടൊപ്പം വിനോദ സഞ്ചാരമേഖലയുടെ പുരോഗതിക്കും പദ്ധതി സഹായകരമാകും.

ആഗസ്റ്റില്‍ പദ്ധതിയുടെ നിര്‍മാണമാരംഭിച്ചു. വൈദ്യുതി ജല വിതരണ പൊതുഅതോറിറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അടുത്ത വര്‍ഷം പദ്ധതി പ്രവര്‍ത്തനമാരംഭിക്കും. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിദിനം 1.76 ദശലക്ഷം ഗാലണ്‍ ആയിരിക്കും ശാലയുടെ ശേഷി. 38 കിലോമീറ്റര്‍ ദൂരെവരെയുള്ള ഉപഭോക്താക്കള്‍ക്ക് ഇതോടെ കുടിവെള്ളം എത്തിക്കാന്‍ കഴിയും.

120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്‌ലൈന്‍ വഴി ജബല്‍ അഖ്ദറിന്റെ ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ സാധിക്കും. ഒമാന്റെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിവെള്ളമെത്തിക്കണമെന്ന അതോറിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ ശുദ്ധീകരണശാലയുടെ നിര്‍മാണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x