സഹം മുതല്‍ സൊഹാര്‍ വരെയുള്ള 50.5 കിലോമീറ്ററാണ് തുറക്കുക. ഈ ഭാഗത്ത് രണ്ടു പാലങ്ങളും ഏഴ് ഇന്റര്‍സെക്ഷനുകളും ഉണ്ടാകുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒമാന്റെ ഗതാഗത പദ്ധതികളില്‍ സുപ്രധാനമാണ് അല്‍ ബാത്തിന എക്സ്പ്രസ്വേ.
മസ്കത്ത്: അല്‍ ബാത്തിന എക്സ്പ്രസ്വേയുടെ ഒരുഭാഗം നവംബറില്‍ ഗതാഗതത്തിനായി തുറക്കും. സഹം മുതല്‍ സൊഹാര്‍ വരെയുള്ള 50.5 കിലോമീറ്ററാണ് തുറക്കുക. ഈ ഭാഗത്ത് രണ്ടു പാലങ്ങളും ഏഴ് ഇന്റര്‍സെക്ഷനുകളും ഉണ്ടാകുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.
ഒമാന്റെ ഗതാഗത പദ്ധതികളില്‍ സുപ്രധാനമാണ് അല്‍ ബാത്തിന എക്സ്പ്രസ്വേ. ബര്‍ക്ക വിലായത്തില്‍ മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഭാഗത്തുനിന്ന് തുടങ്ങി ഷിനാസ് വിലായത്തിലെ യു.എ.ഇ അതിര്‍ത്തിയായ ഖത്മത് മലാഹ വരെയാണ് നിര്‍ദിഷ്ട പദ്ധതി. 2015ല്‍ നിര്‍മാണമാരംഭിച്ച പദ്ധതിക്ക് 272 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്.
നിര്‍മാണം പൂര്‍ത്തിയായ നിരവധി ഭാഗങ്ങള്‍ ഇതിനകം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഇതില്‍ ഷിനാസ് വിലായത്തിലുള്ള 34 കിലോമീറ്റര്‍ ഭാഗമാണ് ഏറ്റവും ഒടുവില്‍ തുറന്നത്. മസ്കത്ത്-ബര്‍ക്ക സെക്ഷനാണ് ആദ്യം ഉദ്ഘാടനം ചെയ്തത്.
പിന്നീട് അല്‍ അഖര്‍-ഖത്മത് മലാഹ, ബര്‍ക്ക-ഹാസെം വിഭാഗങ്ങളും തുറന്നു. അതേസമയം ആറു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ഹൈവേ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇത് പൂര്‍ത്തിയാകുന്നതോടെ മസ്കത്തില് നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാസമയത്തില്‍ കാര്യമായ കുറവുണ്ടാകുകയും ഗതാഗതത്തിരക്ക് കുറയുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.