മസ്‌കത്ത്- ദോഹ റൂട്ടില്‍ നവംബര്‍ 22 മുതല്‍ ആഴ്ചയില്‍ അഞ്ചു സര്‍വിസുകളാകും ഉണ്ടാവുക. ഒക്‌ടോബര്‍ ആദ്യം മസ്‌കത്തില്‍നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍ സലാം എയര്‍ ആരംഭിച്ചിരുന്നു.
ദോഹ: ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ദോഹയിലേക്കും സര്‍വിസ് നടത്താന്‍ ഒരുങ്ങുന്നു. മസ്‌കത്ത്- ദോഹ റൂട്ടില്‍ നവംബര്‍ 22 മുതല്‍ ആഴ്ചയില്‍ അഞ്ചു സര്‍വിസുകളാകും ഉണ്ടാവുക. ഒക്‌ടോബര്‍ ആദ്യം മസ്‌കത്തില്‍നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍ സലാം എയര്‍ ആരംഭിച്ചിരുന്നു. പ്രതിദിനം രണ്ടു സര്‍വിസുകളാണ് സലാം എയര്‍ ദുബായിലേക്ക് നടത്തുന്നത്.
സലാം എയര്‍ സര്‍വീസ് ആരംഭിക്കുന്ന എട്ടാമത്തെ കേന്ദ്രമാണു ദോഹയെന്ന് സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് പറഞ്ഞു. മസ്‌കത്ത്, സലാല, സൊഹാര്‍, ദുബൈ, ജിദ്ദ, കറാച്ചി, സിയാല്‍ക്കോട്ട് എന്നിവിടങ്ങളിലേക്കാണ് ഒമാന്റെ ബജറ്റ് വിമാന കമ്പനി ഇപ്പോള്‍ സര്‍വിസുകള്‍ നടത്തുന്നത്. മേഖലയിലെ വിനോദസഞ്ചാര, വാണിജ്യ, സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുവാനാണു ലക്ഷ്യമിടുന്നത്. 2018ല്‍ നാല് എ320 വിമാനങ്ങള്‍ കൂടി സലാംഎയറിന്റെ വ്യൂഹത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.