Currency

ഖത്തര്‍ കമ്യൂണിറ്റി കോളജില്‍ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതിന് അംഗീകാരം

സ്വന്തം ലേഖകന്‍Wednesday, November 1, 2017 8:23 am

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന ദിവസം മുതല്‍ ഉത്തരവിനു നിയമ പ്രാബല്യമുണ്ടാകും. ഖത്തറിലെ തൊഴില്‍മേഖലകള്‍ ആവശ്യപ്പെടുന്ന കോഴ്സുകള്‍ നടത്താന്‍ അധികാരമുള്ള സ്വതന്ത്ര സര്‍വകലാശാല പദവിയിലേക്കാണ് കോളജിനെ ഉയര്‍ത്തിയിരിക്കുന്നത്. കോളജിന്റെ ആസ്ഥാനം ദോഹയായിരിക്കും.

ദോഹ: ഖത്തര്‍ കമ്യൂണിറ്റി കോളജില്‍ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇതിനുള്ള അംഗീകാരം നല്‍കി. ഇതിനായി കമ്യൂണിറ്റി കോളജിനെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 2017ലെ 19-ാം നമ്പര്‍ അമീരി ഉത്തരവ് പുറത്തിറങ്ങി.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന ദിവസം മുതല്‍ ഉത്തരവിനു നിയമ പ്രാബല്യമുണ്ടാകും. ഖത്തറിലെ തൊഴില്‍മേഖലകള്‍ ആവശ്യപ്പെടുന്ന കോഴ്സുകള്‍ നടത്താന്‍ അധികാരമുള്ള സ്വതന്ത്ര സര്‍വകലാശാല പദവിയിലേക്കാണ് കോളജിനെ ഉയര്‍ത്തിയിരിക്കുന്നത്. കോളജിന്റെ ആസ്ഥാനം ദോഹയായിരിക്കും. കോളജില്‍ ശാസ്ത്ര, സാങ്കേതിക കോഴ്സുകള്‍ക്കാണ് മുന്‍തൂക്കം ലഭിക്കുക. ബിരുദ കോഴ്സുകള്‍ക്കു പുറമെ ഡിപ്ലോമ കോഴ്സുകളും കോളജിലുണ്ടാവും.

ഖത്തറിലെ പൊതു, സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ ഇവിടെനിന്നു പാസാകുന്നവര്‍ക്കു നിയമനം ലഭിക്കും. അതേസമയം കോളജിന്റെ ട്രസ്റ്റി ബോര്‍ഡില്‍ ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളവരെയാണ് നിയമിക്കുക. ട്രസ്റ്റി ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം അഞ്ചില്‍ കുറയരുതെന്നും ഏഴില്‍ കവിയരുതെന്നും അമീരി ഉത്തരവില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x