
ദോഹ: ഖത്തറിലെ ആദ്യത്തെ തടാകോല്‍സവം ‘ആസ്പയര് ലേക്ക് ഫെസ്റ്റിവല്‍’ 9, 10, 11 തീയതികളില്‍ നടക്കും. വെനീഷ്യന്‍ സംസ്കാരത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ള ഈ ഉല്‍സവം വൈകിട്ട് 7.30 മുതല്‍ ആസ്പയര് പാര്‍ക്കിലാണ് നടക്കുന്നത്. ആസ്പയര് തടാകത്തിലെ ബോട്ടുകളിലാണ് കലാകാരന്മാര് പരിപാടികള്‍ അവതരിപ്പിക്കുക. ഇതോടൊപ്പം തന്നെ ഭക്ഷ്യമേളയും പ്രാദേശിക ഉല്പന്നങ്ങളുടെ വിപണന മേളയും സംഘടിപ്പിക്കുന്നുണ്ട്.
കത്താറ, ഉറീഡൂ എന്നിവയുടെ സഹകരണത്തോടെയാണ് തടാകോല്‍സവം സംഘടിപ്പിക്കുന്നത്. വിനോദവേളകളില്‍ കുടുംബങ്ങള്‍ ഒന്നടങ്കം സന്ദര്‍ശിക്കുന്ന പ്രധാന കേന്ദ്രമായി ആസ്പയര് പാര്‍ക്ക് മാറിയിട്ടുണ്ടെന്ന് ആസ്പയര് സോണ്‍ ഫൗണ്ടേഷന് പിആര്‍, കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ നാസര്‍ അബ്ദുല്ല അല്‍ ഹാജ്രി പറഞ്ഞു. വിവരങ്ങള്‍ക്ക്: www.lifeinaspire.qa
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.