Currency

മസ്‌കത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഇനി സൗജന്യമായി ടിവി കൊണ്ടുപോകാം

സ്വന്തം ലേഖകന്‍Friday, November 3, 2017 1:11 pm

മസ്‌കത്ത്: ടെലിവിഷന്‍ നാട്ടില്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി ജെറ്റ് എയര്‍വേസും എയര്‍ ഇന്ത്യയും. മസ്‌കത്തില്‍ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് അധിക നിരക്ക് നല്‍കാതെ ടെലിവിഷനുകള്‍ കൊണ്ടുപോകാം. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗാമായാണ് ഇരു കമ്പനികളും പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

സൗജന്യ ലഗേജ് അലവന്‍സില്‍ ഉള്‍പ്പെടുത്തിയാകും ഈ ആനുകൂല്യം ലഭ്യമാക്കുക. 48 ഇഞ്ച് വരെയുള്ള ടെലിവിഷന്‍ ആണ് ഇങ്ങനെ കൊണ്ടുപോകാന്‍ സാധിക്കുക. നവംബര്‍ 1 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ആനുകൂല്യം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ടെലിവിഷനുകള്‍ ഒറിജിനല്‍ പാക്കിങ്ങില്‍ ഉള്ളതാകണം.

ടെലിവിഷന്‍ അടക്കം ലഗേജിന്റെ ഭാരം സൗജന്യ പരിധിയിലും അധികമായാല്‍ ഓരോ കിലോക്കും അധിക നിരക്ക് നല്‍കേണ്ടിവരും. ഇരുപത് റിയാലും അതിന് മുകളിലും വരെ ലാഭമാണ് പുതിയ തീരുമാനം വഴി ടെലിവിഷനുകള്‍ കൊണ്ടുപോകുന്നവര്‍ക്ക് ഉണ്ടാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x