Currency

മാലിദ്വീപിലേക്ക് എയര്‍ബസ് എ350 വിമാനം അയയ്ക്കുന്ന ആദ്യ എയര്‍ലൈന്‍ ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Friday, November 3, 2017 5:06 pm

മാലിദ്വീപിലേക്കുള്ള നിലവിലെ എയര്‍ബസ് എ330 വിമാനമാണ് എയര്‍ബസ് എ350 വിമാനമായി പുനര്‍നിര്‍ണയിച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഖത്തര്‍ എയര്‍വേയ്‌സ് പുറത്തുവിട്ടു. പ്രഥമ എ350 കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചപ്പോള്‍ രണ്ടാമത് എയര്‍ബസ് എ350 വിമാനം നവംബര്‍ മൂന്നിന് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

 

ദോഹ: മാലിദ്വീപിലേക്ക് എയര്‍ബസ് എ350 വിമാനം അയയ്ക്കുന്ന ആദ്യ എയര്‍ലൈന്‍ ഗ്രൂപ്പെന്ന പദവി ഇനി ഖത്തര്‍ എയര്‍വേയ്‌സിന് സ്വന്തം. മാലിദ്വീപിലേക്കുള്ള നിലവിലെ എയര്‍ബസ് എ330 വിമാനമാണ് എയര്‍ബസ് എ350 വിമാനമായി പുനര്‍നിര്‍ണയിച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഖത്തര്‍ എയര്‍വേയ്‌സ് പുറത്തുവിട്ടു. പ്രഥമ എ350 കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചപ്പോള്‍ രണ്ടാമത് എയര്‍ബസ് എ350 വിമാനം നവംബര്‍ മൂന്നിന് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മാലിദ്വീപിലേക്ക് ദോഹയില്‍ നിന്നും അഞ്ച് മണിക്കൂറിന്റെ യാത്ര മാത്രമേയുള്ളൂ. ഖത്തര്‍ എയര്‍വേയ്‌സ് 2001 ഡിസംബറിലാണ് മാലിദ്വീപിലേക്ക് ദോഹയില്‍ നിന്നും ആദ്യസര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ 19 എയര്‍ബസ് എ350 വിമാനങ്ങള്‍ സ്വന്തമായുള്ള ഖത്തര്‍ എയര്‍വേയ്‌സ്, 2015ലാണ് എയര്‍ബസ് എ350 ആദ്യമായി സ്വന്തമാക്കുന്നത്. 36 ബിസിനസ് ക്ലാസുകളും 247 ഇകണോമി ക്ലാസുകളും അടക്കം 283 സീറ്റുകളാണ് ഇതിനുള്ളത്.

മാലിദ്വീപിലേക്കുള്ള ആദ്യ എയര്‍ബസ് എ350 വിമാനം പറത്താന്‍ സാധിച്ചതില്‍ ഖത്തര്‍ എയര്‍വേയ്‌സിന് അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x