Currency

എയര്‍ അറേബ്യ സൊഹാര്‍- ഷാര്‍ജ റൂട്ടില്‍ സര്‍വീസ് വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Saturday, November 4, 2017 5:32 pm

സൊഹാര്‍: എയര്‍ അറേബ്യ സുഹാര്‍ – ഷാര്‍ജ റൂട്ടില്‍ രണ്ട് സര്‍വീസുകള്‍ കൂടി വര്‍ധിപ്പിച്ചു. ഇതോടെ ആഴ്ചയില്‍ 20 സര്‍വീസുകളാണ് ഉണ്ടാവുക. എയര്‍ അറേബ്യ ജൂലൈ ഒമ്പത് മുതലാണ് ഷാര്‍ജയില്‍ നിന്ന് സൊഹാറിലേക്ക് സര്‍വ്വീസ് ആരംഭിച്ചത്. മസ്‌കത്ത്, സലാല രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ നടത്തി വരുന്നുണ്ട്.

സൊഹാറില്‍ നിന്ന് എയര്‍ അറേബ്യയില്‍ യാത്ര പുറപ്പെടുന്നവര്‍ക്ക് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യന്‍ സെക്ടറുകള്‍ ഉള്‍പ്പടെ 50 വിമാനത്താവളങ്ങളിലേക്ക് ഷാര്‍ജ വഴി യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്നു. എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചതോടെയാണ് സുഹാര്‍ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമായി ഉയര്‍ന്നത്. അതേസമയം ഖത്തര്‍ എയര്‍വേസ് ഒക്ടോബര്‍ ഒന്നു മുതല്‍ ദോഹ – സൊഹാര്‍ റൂട്ടില്‍ നാല് അധിക സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x