Currency

സീബില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നു

സ്വന്തം ലേഖകന്‍Monday, November 6, 2017 11:49 am

7040 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സീബ് ഹാര്‍ബറിലാണ് പുതിയ മാര്‍ക്കറ്റ് വരുന്നത്. 1.7 ദശലക്ഷം റിയാല്‍ ചെലവിലാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്. പദ്ധതിയുടെ നിര്‍മാണത്തിനായി അറബ് കമ്പനി ഫോര്‍ സപ്ലൈസ് ആന്‍ഡ് കോണ്‍ട്രാക്ടിങ്ങുമായി കാര്‍ഷിക- ഫിഷറീസ് മന്ത്രാലയം കരാര്‍ ഒപ്പിട്ടു.

മസ്‌കത്ത്: സീബില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് വരുന്നു. 7040 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സീബ് ഹാര്‍ബറിലാണ് പുതിയ മാര്‍ക്കറ്റ് വരുന്നത്. 1.7 ദശലക്ഷം റിയാല്‍ ചെലവിലാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്. പദ്ധതിയുടെ നിര്‍മാണത്തിനായി അറബ് കമ്പനി ഫോര്‍ സപ്ലൈസ് ആന്‍ഡ് കോണ്‍ട്രാക്ടിങ്ങുമായി കാര്‍ഷിക- ഫിഷറീസ് മന്ത്രാലയം കരാര്‍ ഒപ്പിട്ടു.

രണ്ട് നിലകളിലായുള്ള മാര്‍ക്കറ്റില്‍ 12 കടകള്‍, ഒരു ഐസ് നിര്‍മാണ ഫാക്ടറി, 64 ഡിസ്‌പ്ലേ ബോര്‍ഡുകള്‍, 37 ഫിഷ് കട്ടിങ് ടേബിളുകള്‍ എന്നിവയുണ്ടാകും. സീഫുഡ് കഫേ, റസ്റ്റാറന്റ്, ടോയ്‌ലെറ്റുകള്‍ എന്നിവയും ഇവിടെയുണ്ടാകും. പുതിയ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള 16,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം ടൂറിസം നിക്ഷേപ പദ്ധതിക്കായി മാറ്റിവെക്കും.

അനുയോജ്യമായ പദ്ധതികളുമായി എത്തുന്ന കമ്പനികള്‍ക്ക് ഭാവിയില്‍ ഈ സ്ഥലം കൈമാറും. സ്വദേശികള്‍ക്ക് നേരിട്ടും അല്ലാതെയുമുള്ള നിരവധി തൊഴിലവസരങ്ങളാണ് പുതിയ മാര്‍ക്കറ്റ് വഴി തുറന്നുകിട്ടും. ഫിഷറീസ് മേഖലയില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നിരവധി കര്‍മപദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കിവരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x