Currency

ഒമാനില്‍ നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

സ്വന്തം ലേഖകന്‍Monday, November 6, 2017 1:15 pm

2012-2016 കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 2,33,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതേ കാലയളവില്‍ സര്‍ക്കാര്‍ മേഖലയില്‍ 39,235 നിയമനങ്ങളും നടന്നു. സാമ്പത്തിക മേഖലയില്‍ വൈവിധ്യവത്കരണം കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിച്ചതും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്.

മസ്‌കത്ത്: ഒമാനില്‍ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളിലാണ് അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടായത്. ആഗോള വിപണിയിലെ എണ്ണവില ഇടിഞ്ഞതോടെയാണ് ഇത്രയും തൊഴിലവസരങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

2012-2016 കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 2,33,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതേ കാലയളവില്‍ സര്‍ക്കാര്‍ മേഖലയില്‍ 39,235 നിയമനങ്ങളും നടന്നു. സാമ്പത്തിക മേഖലയില്‍ വൈവിധ്യവത്കരണം കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിച്ചതും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്.

സ്വദേശികളോടൊപ്പം ധാരാളം വിദേശികള്‍ക്കും ഈ കാലയളവില്‍ തൊഴില്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലാളികളില്‍ കൂടുതല്‍ പേരും വിദേശികളാണെങ്കിലും സ്വദേശിവത്കരണം ശക്തമായതോടെ സ്വദേശികളും നിയമിതരായിട്ടുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x