ഹമദ് വിമാനത്താവളത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഫിംഗര്‍ പ്രിന്റിംഗിന് പകരം ഫേഷ്യല്‍ ഫിംഗര്‍ പ്രിന്റ് നടപ്പിലാക്കും. ഇതോടെ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ വളരെ എളുപ്പമാകും.
ദോഹ: ഹമദ് വിമാനത്താവളത്തില്‍ അടുത്ത വര്‍ഷം മുതല്‍ ഫിംഗര്‍ പ്രിന്റിംഗിന് പകരം ഫേഷ്യല്‍ ഫിംഗര്‍ പ്രിന്റ് നടപ്പിലാക്കും. ഇതോടെ യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ വളരെ എളുപ്പമാകും. യാത്രക്കാരന് എമിേഗ്രഷനില്‍ പാസ്പോര്‍ട്ടോ മറ്റ് രേഖകളോ നല്‍കാതെ തന്നെ നേരെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും പുതിയ സംവിധാനം വരുന്നതോടെ കഴിയും.
നിലവില്‍ ഖത്തറില്‍ റസിഡന്റ് പെര്‍മിറ്റുള്ള പതിനാറ് വയസിന് മുകളിലുള്ള ആര്‍ക്കും ഇ ഗെയിറ്റ് സംവിധാനം ഉപയോഗിച്ച് അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും.
എന്നാല്‍ ഇതിനേക്കള്‍ എളുപ്പത്തില്‍ നടന്നുപോകുന്നതിനിടെ മുഖത്തിന്റെ സ്‌കാന്‍ എടുത്ത് അകത്തേക്കും പുറത്തേക്കും പോകാന്‍ കഴിയുന്ന സംവിധാനമാണ് ഹമദ് വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.