Currency

കസബില്‍ കരയിലും കടലിലും സഞ്ചരിക്കുന്ന ബസ് സര്‍വീസിന് തുടക്കം

സ്വന്തം ലേഖകന്‍Friday, November 10, 2017 11:12 am

മുതിര്‍ന്നവര്‍ക്ക് 10 റിയാലും രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് റിയാലുമാണ് നിരക്ക്. 90 മുനിട്ടാണ് ആകെ ബസ് യാത്രയുടെ സമയം. ഇതില്‍ 45 മിനുട്ട് കസബിലെ കരയിലും 45 മിനുട്ട് കടലിലും സഞ്ചരിക്കും.

കസബ്: കസബില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കരയിലും കടലിലും സഞ്ചരിക്കുന്ന ബസ് സര്‍വീസിന് തുടക്കം കുറിച്ചു. കഴിഞ്ഞ മാസം 30നാണ് സര്‍വീസ് ആരംഭിച്ചത്. മുസന്ദം ഗവര്‍ണറേറ്റിലെ കസബ് ഒമാന്റെ ദ്വീപുകളില്‍ പ്രധാനപ്പെട്ടതാണ്. മാത്രവുമല്ല യുഎഇയില്‍ നിന്ന് കരമാര്‍ഗം കടല്‍പ്പാലം വഴി സഞ്ചരിക്കാവുന്നതുമായ പ്രദേശം കൂടിയാണിത്. ജനസംഖ്യ കുറഞ്ഞ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ വര്‍ധിച്ചുവരികയാണ്.

മുതിര്‍ന്നവര്‍ക്ക് 10 റിയാലും രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് റിയാലുമാണ് നിരക്ക്. 90 മുനിട്ടാണ് ആകെ ബസ് യാത്രയുടെ സമയം. ഇതില്‍ 45 മിനുട്ട് കസബിലെ കരയിലും 45 മിനുട്ട് കടലിലും സഞ്ചരിക്കും. ബസിലെ തൊഴിലാളികള്‍ക്ക് പുറമെ 34 പേര്‍ക്കാണ് ഒരു സമയം ബസില്‍ സഞ്ചരിക്കാന്‍ സാധിക്കുക.

യൂറോപ്പില്‍ നിന്നാണ് കര- കടല്‍ യാത്രയ്ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ബസ് ഇറക്കുമതി ചെയ്തത്. കരയില്‍ അതിവേഗം സഞ്ചരിക്കുന്ന ബസ് കടലില്‍ അല്‍പം വേഗത കുറയും. റോഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തയാണ് ബസിനുള്ളത്. ഏഴ് കിലോമീറ്ററാണ് സഞ്ചരിക്കുക.

മസ്‌കത്തില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെയുള്ള കസബ് ദ്വീപ് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. യുഎഇ സ്വദേശികള്‍ അവധിക്കാലം ചെലവഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രം കൂടിയാണ് കസബ് ദ്വീപ്. ഗോള്‍ഡന്‍ കോസ്റ്റ് ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയാണ് വാട്ടര്‍ ബസ് സര്‍വീസിന് പിന്നില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x