Currency

ഖത്തര്‍ എയര്‍വേയ്സിന് മികച്ച വ്യോമയാന സര്‍വീസിനുള്ള അവാര്‍ഡ്

സ്വന്തം ലേഖകന്‍Friday, November 10, 2017 12:20 pm

പടിഞ്ഞാറന്‍ ഏഷ്യയിലെ മികച്ച വ്യോമയാന സര്‍വീസിനുള്ള ഫ്യൂച്ചര്‍ ട്രാവല്‍ എക്സ്പീരിയന്‍സ്(എഫ്ടിഇ) അവാര്‍ഡാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. നൂതനസംരംഭങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കി യാത്രികര്‍ക്ക് പുതുമയും പൂര്‍ണ- യാത്രാസൗകര്യവും ലഭ്യമാക്കിയതിനാണ് ഖത്തര്‍ എയര്‍വേയ്സിന് അവാര്‍ഡ് ലഭിച്ചത്.

ദോഹ: വ്യോമയാനമേഖലയിലെ മികവിന് ഖത്തര്‍ എയര്‍വേയ്സിനും കമ്പനി സിഇഒ: അക്ബര്‍ അല്‍ ബേക്കര്‍ക്കും അവാര്‍ഡ്. പടിഞ്ഞാറന്‍ ഏഷ്യയിലെ മികച്ച വ്യോമയാന സര്‍വീസിനുള്ള ഫ്യൂച്ചര്‍ ട്രാവല്‍ എക്സ്പീരിയന്‍സ്(എഫ്ടിഇ) അവാര്‍ഡാണ് ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. നൂതനസംരംഭങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കി യാത്രികര്‍ക്ക് പുതുമയും പൂര്‍ണ- യാത്രാസൗകര്യവും ലഭ്യമാക്കിയതിനാണ് ഖത്തര്‍ എയര്‍വേയ്സിന് അവാര്‍ഡ് ലഭിച്ചത്.

വ്യോമയാന മേഖലയ്ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുന്ന സിഎപിഎ സെന്റര്‍ ഫോര്‍ ഏവിയേഷന്‍ നല്‍കുന്ന ഏവിയേഷന്‍ എക്സിക്യുട്ടീവ് ഓഫ് ദ് ഇയര്‍ പുരസ്‌കാരം കമ്പനി സിഇഒ അല്‍ ബേക്കര്‍ നേടി. സിംഗപ്പൂരില്‍ നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ അവാര്‍ഡുകള്‍ അല്‍ ബേക്കര്‍ ഏറ്റുവാങ്ങി.

സ്‌കൈട്രാക്സ് അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിന് ഈ വര്‍ഷം വേറെയും ലഭിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x