Currency

ഒമാന്‍ തൊഴില്‍ മേഖലയിലേക്ക് ബിരുദ പഠനം പൂര്‍ത്തിയാക്കി കൂടുതല്‍ സ്വദേശികള്‍

സ്വന്തം ലേഖകന്‍Saturday, November 11, 2017 7:46 am

ബിരുദദാരികളായ സ്വദേശി യുവാക്കളുടെ സാന്നിധ്യം സ്വദേശിവത്കരണ നടപടികള്‍ക്ക് ശക്തിപകരുന്നതിന് സര്‍ക്കാറിന് ഗുണം ചെയ്യും. അതേസമയം തൊഴില്‍ തേടുന്ന സ്വദേശികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.

മസ്‌കത്ത്: കൂടുതല്‍ സ്വദേശികള്‍ ഒമാന്‍ തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്നു. ബിരുദ പഠനം പൂര്‍ത്തിയാക്കിയാണ് സ്വദേശികള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്നത്. ബിരുദദാരികളായ സ്വദേശി യുവാക്കളുടെ സാന്നിധ്യം സ്വദേശിവത്കരണ നടപടികള്‍ക്ക് ശക്തിപകരുന്നതിന് സര്‍ക്കാറിന് ഗുണം ചെയ്യും. അതേസമയം തൊഴില്‍ തേടുന്ന സ്വദേശികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്ന മേഖലകളിലൊന്നായ ആരോഗ്യ രംഗത്ത് അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും ആവശ്യമായ സ്വദേശികളുടെ ലഭ്യതക്കുറവ് പ്രശ്നം സൃഷ്ടക്കുന്നതായും അധികൃതര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതേസമയം ബിരുദദാരികള്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നല്‍കിവരുന്നുണ്ട്. സ്വകാര്യ കമ്പനികളില്‍ ഉള്‍പ്പടെ പരിചയ സമ്പന്നരായ തൊഴിലാളികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനാലാണിത്.

ഒമാനിലെ തൊഴിലന്വേഷകരില്‍ 11 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതി വിവര വിഭാഗത്തിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 38 ശതമാനം യൂനിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x