ടൂറിസം പദ്ധതികളുടെയും നിക്ഷേപകരുടെയും വിനോദസഞ്ചാര മേഖലയുടെയും ഫലപ്രദമായ ഏകോപനത്തിനായാണ് പുതിയ ദേശീയ വിനോദസഞ്ചാര സമിതി രൂപീകരിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഈ സമിതിയാവും വിനോദസഞ്ചാര വികസനത്തിന് ആവശ്യമായ നയസമീപനങ്ങള്‍ക്കു രൂപം നല്‍കുക.
ദോഹ: ദേശീയ വിനോദസഞ്ചാര സമിതി രൂപീകരിക്കാനുള്ള കരടു നിയമത്തിന് അംഗീകാരം. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. ലോക വിനോദസഞ്ചാര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സെപ്റ്റംബര്‍ 27നു നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി തന്നെയാണ് ദേശീയ വിനോദസഞ്ചാര സമിതി രൂപീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
ടൂറിസം പദ്ധതികളുടെയും നിക്ഷേപകരുടെയും വിനോദസഞ്ചാര മേഖലയുടെയും ഫലപ്രദമായ ഏകോപനത്തിനായാണ് പുതിയ ദേശീയ വിനോദസഞ്ചാര സമിതി രൂപീകരിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഈ സമിതിയാവും വിനോദസഞ്ചാര വികസനത്തിന് ആവശ്യമായ നയസമീപനങ്ങള്‍ക്കു രൂപം നല്‍കുക.
കോണ്‍ഫറന്‍സുകള്‍, ആര്‍ട് എക്സിബിഷനുകള്‍, വിനോദപരിപാടികള്‍, കായിക മല്‍സരങ്ങള്‍ എന്നിവയിലൂടെയാണ് പ്രധാനമായും ഖത്തറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുക. സമുദ്ര വിനോദസഞ്ചാരം, വിദ്യാഭ്യാസം, മെഡിക്കല്‍ ടൂറിസം എന്നിവയാണ് ഊന്നല്‍ നല്കുന്ന മറ്റു മൂന്നു മേഖലകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.