Currency

പ്രഥമ അന്താരാഷ്ട്ര ലേക്ക് ഫെസ്റ്റിവലിന് ഖത്തറിലെ ആസ്പയര്‍പാര്‍ക്കില്‍ തുടക്കം

സ്വന്തം ലേഖകന്‍Saturday, November 11, 2017 12:10 pm

ജലപ്പരപ്പിലെ വിസ്മയദൃശ്യങ്ങളുമായി പ്രഥമ അന്താരാഷ്ട്ര ലേക്ക് ഫെസ്റ്റിവലിന് ഖത്തറിലെ ആസ്പയര്‍പാര്‍ക്കില്‍ തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് മേള. ദിവസേന രണ്ടു തവണയായി ഒരു മണിക്കൂര്‍ വീതമുള്ള 6 പ്രദര്‍ശനങ്ങളുണ്ടാവും. പ്രവേശനം സൗജന്യമാണ്.

ദോഹ: ജലപ്പരപ്പിലെ വിസ്മയദൃശ്യങ്ങളുമായി പ്രഥമ അന്താരാഷ്ട്ര ലേക്ക് ഫെസ്റ്റിവലിന് ഖത്തറിലെ ആസ്പയര്‍പാര്‍ക്കില്‍ തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് മേള. ദിവസേന രണ്ടു തവണയായി ഒരു മണിക്കൂര്‍ വീതമുള്ള 6 പ്രദര്‍ശനങ്ങളുണ്ടാവും. പ്രവേശനം സൗജന്യമാണ്.

മേളയ്ക്ക് തുടക്കം കുറിച്ച് കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണക്കാഴ്ചകളൊരുക്കി നിരവധി കലാകാരന്‍മാര്‍. ഓളപ്പരപ്പില്‍ സഞ്ചരിക്കുന്ന നൗകകളില്‍ അക്രോബാറ്റിക് പ്രകടനങ്ങളും ഫയര്‍ഡാന്‍സുമായി ഒരുമണിക്കൂര്‍ നേരത്തെ വിസ്മയ പ്രദര്‍ശനം നടത്തി. ആസ്പയര്‍സോണിലെ കൃത്രിമ തടാകക്കരയിലൊരുക്കിയ ഗാലറികളിലിരുന്ന് വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാനെത്തിയവരിലധികവും സ്വദേശി കുടുംബങ്ങളാണ്.

മൂന്ന് ദിവസങ്ങളിലും വൈകിട്ട് 7.30 നും 9.30 നുമായി രണ്ടുവീതം പ്രദര്‍ശനങ്ങള്‍ നടക്കും. കതാറ കള്‍ച്ചറല്‍ വില്ലേജ് ഉരീദു എന്നിവയുമായി സഹകരിച്ചാണ് ആസ്പയര്‍സോണ്‍ ഫൗണ്ടേഷന്‍ പ്രഥമ തടാകമേളക്ക് തുടക്കം കുറിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x