Currency

ഖത്തറിലെ ആസ്പയര്‍ തടാകോല്‍സവത്തിനു സമാപനം

സ്വന്തം ലേഖകന്‍Monday, November 13, 2017 11:37 am

യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള തടാകോല്‍സവം ആദ്യമായാണു ഖത്തറില്‍ സംഘടിപ്പിച്ചത്. വന്‍വിജയമായി മാറിയ തടാകോത്സവം കാണാന്‍ ആയിരക്കണക്കിന് കാണികളാണെത്തിയത്. 1400 പേര്‍ക്ക് ഇരിക്കാനുള്ള ഗാലറിയാണ് സജ്ജീകരിച്ചിരുന്നത്.

ദോഹ: ഖത്തറിലെ ആദ്യ തടാകോല്‍സവത്തിനു സമാപനം. ആസ്പയര്‍ സോണിലെ തടാകത്തില്‍ മൂന്നു ദിവസങ്ങളായി നടന്ന തടാകോല്‍സവം കാണാന്‍ ആയിരക്കണക്കിനാളുകളാണെത്തിയത്. തടാകത്തില്‍ തുഴഞ്ഞുനീങ്ങുന്ന ബോട്ടുകളിലാണു കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കുക. ബോട്ടിനു മുകളില്‍ പൊയ്ക്കാലുകളില്‍ നിന്ന് നൃത്തമവതരിപ്പിക്കുന്ന കലാകാരികള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തീ കൊണ്ടുള്ള അഭ്യാസങ്ങളും ശ്രദ്ധേയമായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള തടാകോല്‍സവം ആദ്യമായാണു ഖത്തറില്‍ സംഘടിപ്പിച്ചത്. വന്‍വിജയമായി മാറിയ തടാകോത്സവം കാണാന്‍ ആയിരക്കണക്കിന് കാണികളാണെത്തിയത്. 1400 പേര്‍ക്ക് ഇരിക്കാനുള്ള ഗാലറിയാണ് സജ്ജീകരിച്ചിരുന്നത്. എന്നാല്‍ കാണികളുടെ എണ്ണം അതിലും ഒരുപാട് കൂടുതലായിരുന്നു. കുട്ടികളെയും കൂട്ടിയാണു കുടുംബങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഗാലറിയില്‍ ഇടംപിടിക്കാന്‍ കഴിയാത്തവര്‍ തടാകത്തിനു ചുറ്റുമായി നിലയുറപ്പിച്ചു.

ബോട്ടുകള്‍ തുഴഞ്ഞുനീങ്ങുമ്പോള്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയും ഫെയ്‌സ്ബുക് ലൈവ് നല്‍കിയുമാണ് കാണികള്‍ തടാകോല്‍സവം ആഘോഷിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x