Currency

ഒമാന്‍ എയറില്‍ കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അധിക ലഗേജ് ആനുകൂല്യം

സ്വന്തം ലേഖകന്‍Monday, November 13, 2017 12:18 pm

ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അധിക ലഗേജ് ആനുകൂല്യം. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പത്ത് കിലോ അധിക ലഗേജാണ് അനുവദിക്കുക. മൊത്തം 40 കിലോ വരുന്ന രണ്ട് ലഗേജുകളാകും അനുവദിക്കുക.

മസ്‌കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അധിക ലഗേജ് ആനുകൂല്യം. ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പത്ത് കിലോ അധിക ലഗേജാണ് അനുവദിക്കുക. മൊത്തം 40 കിലോ വരുന്ന രണ്ട് ലഗേജുകളാകും അനുവദിക്കുക.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കാണ് പുതിയ ഓഫര്‍ സൗകര്യം ലഭിക്കുക. മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഡിസംബര്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x