Currency

സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു; കര്‍ശന പരിശോധ തുടങ്ങി

സ്വന്തം ലേഖകന്‍Tuesday, November 14, 2017 1:06 pm

സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് ഇളവിന്റെ ആനുകൂല്യം പതിനായിരങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ബുധനാഴ്ച മുതല്‍ രാജ്യത്ത് കര്‍ശനമായ തൊഴില്‍, ഇഖാമ പരിശോധന തുടങ്ങി. അനധികൃത താമസക്കാരെ കണ്ടത്തൊന്‍ രാജ്യത്തെ 13 മേഖലയിലും പരിശോധനയുണ്ടാകും.

റിയാദ്: ‘നിയമലംഘകരില്ലാ രാജ്യം’ എന്ന തലക്കെട്ടില്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു. ബുധനാഴ്ച മുതല്‍ നിയമവിരുദ്ധരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയും തുടങ്ങി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയവും തൊഴിലും നല്‍കുന്നവര്‍ക്കും ശിക്ഷ ലഭിക്കും.

സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് ഇളവിന്റെ ആനുകൂല്യം പതിനായിരങ്ങളാണ് ഉപയോഗപ്പെടുത്തിയത്.ബുധനാഴ്ച മുതല്‍ രാജ്യത്ത് കര്‍ശനമായ തൊഴില്‍, ഇഖാമ പരിശോധന തുടങ്ങി. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന പരിശോധനയില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കാളിത്തം വഹിക്കും. അനധികൃത താമസക്കാരെ കണ്ടത്തൊന്‍ രാജ്യത്തെ 13 മേഖലയിലും പരിശോധനയുണ്ടാകും. പിടിക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃതമുള്ള തടവും പിഴയും ശിക്ഷ ലഭിക്കുന്നതോടൊപ്പം സൗദിയിലേക്ക് തിരിച്ചുവരാനുമാകില്ല.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കിയാലും തടവും പിഴയുമുണ്ടാകും. മാര്‍ച്ച് 28ന് 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പാണ് രണ്ട് തവണയായി നീട്ടി നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x