ഖസബിലും സുവൈഖിലുമാണ് പുതിയ ആശുപത്രികള്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരുലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന പുതിയ ഖസബ് ആശുപത്രിയില്‍ 150 കിടക്കകള്‍ ഉണ്ടാകും.
മസ്‌കത്ത്: ദേശീയദിന സമ്മാനമായി രാജ്യത്ത് രണ്ട് ആശുപത്രികള്‍കൂടി തുടങ്ങും. ഖസബിലും സുവൈഖിലുമാണ് പുതിയ ആശുപത്രികള്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരുലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന പുതിയ ഖസബ് ആശുപത്രിയില്‍ 150 കിടക്കകള്‍ ഉണ്ടാകും. ഖസബ് ആശുപത്രിയില്‍ ഔട്ട്‌പേഷ്യന്റ് വിഭാഗം, വൃക്കരോഗ വിഭാഗം, ഡേ കെയര്‍ യൂണിറ്റ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായുള്ള തീവ്രപരിചരണ യൂണിറ്റ്, പ്രീടേം ഇന്‍ഫന്റ്‌സ് യൂണിറ്റ് എന്നിവ ഉണ്ടാകും.
സുവൈഖില്‍ മൂന്നു നിലകളിലായി 260 കിടക്കകളോടെയുള്ള ആശുപത്രിയാണ് നിര്‍മിക്കുന്നത്. മൊത്തം രണ്ടുലക്ഷം സ്‌ക്വയര്‍ മീറ്ററാകും ഇതിന്റെ വിസ്തൃതി. 270 ദശലക്ഷം റിയാല്‍ മുടക്കിയാണ് പുതിയ ആശുപത്രികള്‍ നിര്‍മിക്കുക. ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പിട്ടതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ബ്രിട്ടീഷ് എക്‌സ്‌പോര്‍ട്ട് ഗ്യാരണ്ടി ഏജന്‍സിയാണ് പദ്ധതികള്‍ക്കായി പണം മുടക്കുക.
സലാലയില്‍ ഏഴു നിലകളിലായി 620 കിടക്കകളോടെയുള്ള പുതിയ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി നിര്‍മിക്കുന്നതിനുള്ള ധാരണാപത്രം കഴിഞ്ഞദിവസം ഒപ്പിട്ടിരുന്നു. മൊത്തം 312 ദശലക്ഷം റിയാലാണ് മൂന്ന് ആശുപത്രികള്‍ക്കുമായി ചെലവുവരുക. രണ്ടു മുതല്‍ നാലുവര്‍ഷം വരെ കാലാവധിക്കുള്ളിലാകും ഇവ പൂര്‍ത്തീകരിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.