ദേശീയദിനത്തില്‍ സീബ് വിലായത്തിലെ സ്പെഷല്‍ പൊലീസ് ടാസ്ക്ഫോഴ്സ് ആസ്ഥാനത്ത് നടക്കുന്ന മിലിട്ടറി പരേഡിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. പരേഡിനെത്തുന്ന വാഹനങ്ങളുടെ സുഗമ ഗതാഗതത്തിനായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിങിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മസ്കത്ത്: ദേശീയദിനത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ദേശീയദിനത്തില്‍ സീബ് വിലായത്തിലെ സ്പെഷല്‍ പൊലീസ് ടാസ്ക്ഫോഴ്സ് ആസ്ഥാനത്ത് നടക്കുന്ന മിലിട്ടറി പരേഡിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. പരേഡിനെത്തുന്ന വാഹനങ്ങളുടെ സുഗമ ഗതാഗതത്തിനായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിങിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെ ബൈത്തുല്‍ ബര്‍ക്ക റൗണ്ട് എബൗട്ട് മുതല്‍ സ്പെഷല്‍ ടാസ്ക് ഫോഴ്സ് കമാന്‍ഡ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല. ബൈതുല്‍ ബര്‍ക്ക റൗണ്ട് എബൗട്ടില്‍നിന്ന് അല്‍ സീബ് സ്ട്രീറ്റ്, മസ്കത്ത് എക്സ്പ്രസ്വേ വഴി അല്‍ ഖൂദ് ഫെ്ലെഓവറിലേക്കുള്ള ഗതാഗതവും നിയന്ത്രിക്കും.
നവംബര്‍ 18ന് വൈകിട്ട് മുതല്‍ പരേഡ് അവസാനിക്കുന്നത് വരെ ഹല്‍ബാന്‍ ഫ്ലൈഓവറിനും റുസൈല്‍ ഫ്ലൈഓവറിനും ഇടയിലുള്ള റോഡ് അടച്ചിടും. മസ്കത്ത് ഹൈവേയിലേക്കുള്ള ഫ്ലൈഓവര്‍ ലൈനുകളിലും ഗതാഗതം അനുവദിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.