Currency

അല്‍ ഖൂദ് സ്ട്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

സ്വന്തം ലേഖകന്‍Sunday, November 19, 2017 8:28 am

എസ്.ക്യു.യു റൗണ്ട് എബൗട്ടില്‍നിന്ന് ആരംഭിച്ച് എക്‌സ്പ്രസ്‌വേയുടെ 12ാം നമ്പര്‍ ജങ്ഷനില്‍ അവസാനിക്കുന്നതാണ് പുതിയ റോഡ്. മൊത്തം 3.2 കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ഓരോ വശത്തേക്കുമായി മൂന്ന് വരി വീതമാണ് റോഡ് ഉള്ളത്.

മസ്‌കത്ത്: സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയെയും മസ്‌കത്ത് എക്‌സ്പ്രസ്‌വേയെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഗതാഗതത്തിന് തുറന്നു. റോഡിന് അല്‍ ഖൂദ് സ്ട്രീറ്റ് എന്നാണ് പേര്. എസ്.ക്യു.യു റൗണ്ട് എബൗട്ടില്‍നിന്ന് ആരംഭിച്ച് എക്‌സ്പ്രസ്‌വേയുടെ 12ാം നമ്പര്‍ ജങ്ഷനില്‍ അവസാനിക്കുന്നതാണ് പുതിയ റോഡ്. മൊത്തം 3.2 കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ഓരോ വശത്തേക്കുമായി മൂന്ന് വരി വീതമാണ് റോഡ് ഉള്ളത്.

ദേശീയദിനത്തിന്റെ ഭാഗമായാണ് ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതെന്ന് മസ്‌കത്ത് നഗരസഭാ വക്താവ് അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയുടെ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലേക്കുള്ള പുതിയ ഇന്റര്‍സെക്ഷനും റോഡിന്റെ ഭാഗമായിരിക്കും. ട്രാഫിക് സിഗ്‌നലുകളോടെയുള്ളതാണ് ഈ ഇന്റര്‍സെക്ഷന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x