
ദോഹ: ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാട്ടില്‍ നിന്ന് തന്നെ സമ്പൂര്‍ണ മെഡിക്കല്‍ പരിശോധനകള്‍ നടത്തി ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്താനുള്ള സംവിധാനം നിലവില്‍ വരുന്നു. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 8 നഗരങ്ങളില്‍ ആദ്യഘട്ടത്തില്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. മെഡിക്കല്‍ പരിശോധനക്കു പുറമെ വിരലടയാളം ഉല്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താനും തൊഴില്‍ കരാര്‍ ഒപ്പുവെക്കാനും അതതു രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.
90 ഡോളറാണ് ഇതിനു വരുന്ന ചെലവ് . കൊച്ചിയിലാണ് കേരളത്തിലെ കേന്ദ്രം. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്നൗ എന്നീ നഗരങ്ങളാണ് പരിശോധന ലഭിക്കുന്ന ഇന്ത്യയിലെ മറ്റ് കേന്ദ്രങ്ങള്‍. നാല് മാസത്തിനകം പദ്ധതി നിലവില്‍ വരുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ അറിയിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോമെറ്റ എന്ന സ്ഥാപനമാണ് ഇതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കുന്നത്.
ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തുണീഷ്യ എന്നിവയാണ് സംവിധാനം നടപ്പിലാക്കുന്ന മറ്റ് രാജ്യങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.