തൊഴിലിന്റെ സ്വഭാവം അനുസരിച്ചു പരിശോധന കൂടുതല്‍ കര്‍ശനമാകും. സാംക്രമിക രോഗാണുക്കളെ കണ്ടെത്തുന്നതിനുള്ള ബയോമെട്രിക് റജിസ്‌ട്രേഷന്‍, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി ഉള്‍പ്പെടെയുള്ള വിശദമായ രക്തപരിശോധന തുടങ്ങിയവയാണു ഇനി മുതല്‍ നടത്തുക.
മനാമ: തൊഴില്‍ വീസയില്‍ ബഹ്‌റൈനില്‍ എത്തുന്നവര്‍ക്കു ഇനി മുതല്‍ ജോലി ഉറപ്പാകാന്‍ കര്‍ശന വൈദ്യപരിശോധനകള്‍ പാസാകണം. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ നാട്ടിലേക്കു മടങ്ങേണ്ടി വരും. ഇതുവരെ തുടര്‍ന്നുവന്ന പൊതു ശാരീരിക എക്‌സറേ പരിശോധനകള്‍ക്കു പകരമാണ് പുതിയവ. അതേസമയം തൊഴിലിന്റെ സ്വഭാവം അനുസരിച്ചു പരിശോധന കൂടുതല്‍ കര്‍ശനമാകും.
സാംക്രമിക രോഗാണുക്കളെ കണ്ടെത്തുന്നതിനുള്ള ബയോമെട്രിക് റജിസ്‌ട്രേഷന്‍, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി ഉള്‍പ്പെടെയുള്ള വിശദമായ രക്തപരിശോധന തുടങ്ങിയവയാണു ഇനി മുതല്‍ നടത്തുക. ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യവിഭവങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളില്‍ ജോലി നേടാന്‍ മേല്‍പ്പറഞ്ഞവ കൂടാതെ ക്ഷയരോഗം ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്ന പരിശോധനകള്‍ കൂടിയുണ്ടാകും. രാജ്യത്ത് എത്തി 48-72 മണിക്കൂറിനകം പരിശോധന പൂര്‍ത്തിയാക്കാനായി പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചു.
സ്റ്റാന്‍ഡേഡ്, പ്രീമിയം എന്നിങ്ങനെ രണ്ടുതരം പരിശോധനകളാണുള്ളത്. സ്റ്റാന്‍ഡേഡിന്റെ ഫീസ് 20 ദിനാര്‍ (ഏകദേശം 3390 രൂപ). പരിശോധനകളുടെ എണ്ണമനുസരിച്ചു പ്രീമിയത്തിന്റെ നിരക്ക് മാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.