പ്രവാസികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്ഥിരതാമസാനുമതി നിയമം അടുത്തമാസം ശൂറാ കൗണ്‍സില്‍ പരിഗണിക്കും. പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുവാദം നല്‍കുന്ന നിയമവും തയാറായി വരുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അറിയിച്ചു.
ദോഹ: പ്രവാസികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്ഥിരതാമസാനുമതി നിയമം അടുത്തമാസം ശൂറാ കൗണ്‍സില്‍ പരിഗണിക്കും. പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുവാദം നല്‍കുന്ന നിയമവും തയാറായി വരുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അറിയിച്ചു.
ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച കരടുനിയമം തയാറാവും. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അടുത്തവര്‍ഷം തന്നെ നിയമം പ്രാബല്യത്തിലാക്കാനാവുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രവാസികള്‍ക്കു മികച്ച ആരോഗ്യ സംരക്ഷണവും മാന്യമായ താമസസൗകര്യവും ലഭ്യമാക്കും.
ശൂറാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിയമം ഉള്‍പ്പെടെ ഏതാനും പ്രധാന നിയമനിര്‍മാണങ്ങളും നിയമഭേദഗതിയും അടുത്തവര്‍ഷം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.