സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം ചെയ്ത ഐ എസ് ഭീകരര്‍ പോലീസ് പിടിയിലായി
ക്വാലാലംപൂര്‍: സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഐ എസ് ഭീകരര്‍ പോലീസ് പിടിയിലായി. മാസങ്ങളായി, സിറിയയില്‍ നിന്നും രാജ്യം ആക്രമിക്കുവാനുള്ള സിഗ്നല്‍ കിട്ടുവാനായി കാത്തിരിക്കുകയായിരുന്നു ഇവര്‍. മൊഹമ്മദ് വാന്‍ഡി മൊഹമ്മദ് ജേദി എന്ന നേതാവിന്റെ സിഗ്നല്‍ ലഭിച്ചതോടെ ഇവര്‍ ആയുധങ്ങള്‍ ശേഖരിക്കുവാനും ആക്രമണം ആസൂത്രണം ചെയ്യാനും തുടങ്ങി.
രാജ്യത്തെ മുഴുവന്‍ പൌരന്മാരും മലേഷ്യന്‍ എന്ന നിലയില്‍ അഭിമാനം പൂണ്ട് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ അവര്‍ ബതൂ ഗുഹയും, കജാങ്ങ് പോലീസ് ആസ്ഥാനവും മറ്റ് പല പ്രധാന ഇടങ്ങളും തകര്‍ക്കുന്നതിനുള്ള തിരക്കിലായിരുന്നു. പദ്ധതി ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാണ് ബുകിത് അമന് സ്പെഷ്യല്‍ ബ്രാഞ്ച് ഭീകരവാദ വിരുദ്ധ വിഭാഗത്തിന് ഇത് തടയാനായാത്.
20 വയസുള്ള കോണ്ട്രാക്ടര്, 27 വയസുള്ള ഒരു ഇറച്ചി വെട്ടുകാരന്, 20കാരനായ കോളേജ് വിദ്യാര്‍ത്ഥി എന്നിവരെ കൂടാതെ 27ഉം 29ഉം വയസുള്ള ചിലരെയുമാണ് സെലങ്കോര്‍, പഹാംഗ്, ക്വാലാലംപൂര്‍, എന്നിവിടങ്ങളില്‍ നിന്നായി തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മേധാവികള്‍ പിടി കൂടിയത്.
തലവന്‍ മൊഹമ്മദ് വാന്ഡിയാണ് പദ്ധതി ആസൂത്രണം ചെയ്ത് ആക്രമണത്തിനു ചരട് വലിച്ചതെന്നാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീ ഖാലിദ് അബു ബക്കര്‍ പറയുന്നത്. “അവര്‍ അയാളില്‍ നിന്നും ആജ്ഞകള്‍ സ്വീകരിക്കുകയായിരുന്നു”, ഇന്നലെ അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 27ന് കജാങ്ങിലെ സുംഗൈ മേരബ് ലുവാറിലെ വീട്ടില്‍ വച്ചാണ് കോണ്‍ട്രാക്ടറെ അറസ്റ്റ് ചെയ്തതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജൂലൈ അവസാനം ദമന്സരയിലെ ഒരു ശ്മശാനത്തില്‍ നിന്നാണ് അയാള്‍ ആയുധങ്ങള്‍ ശേഖരിച്ചത്. “അത് മുഹമ്മദ് വാന്‍ഡി ആണ് എത്തിച്ചതെന്ന കാര്യത്തില്‍ സംശയം വേണ്ട.” മറ്റൊരു സെല്ലിലെ പട്ടാളക്കാരാണ് പ്രത്യേകമായി മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്ത് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് അറിയിപ്പ്.
പഹാങ്ങില്‍ വച്ചാണ് ഇറച്ചിവെട്ടുകാരന് പിടിയിലായത്. കോളേജ് വിദ്യാര്‍ത്ഥിയെ നഗരത്തിലെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരും ആയുധങ്ങള്‍ കൈവശം വച്ചിട്ടില്ലായിരുന്നെങ്കിലും അവര്‍ ആയുധത്തിനായി കാത്തിരിക്കുകയായിരുന്നു”, എന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
കജാങ്ങിലെ പോലീസ് പട്രോള്‍ യൂനിട്ടുകാളായിരുന്നു അവരുടെ മറ്റൊരു ലക്ഷ്യം. ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത് വലിയൊരു ആക്രമണം തന്നെയാണ് ഐ എസ് ആസൂത്രണം ചെയ്തതെന്നാണ്. “മോവിദ ബോംബ് ആക്രമണത്തിന് വേണ്ടത്ര ആഘാതമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് അതിലും വലിയൊരു ആക്രമണമാണ് മുഹമ്മദ് വാന്‍ഡി ആസൂത്രണം ചെയ്തത്”, മറ്റൊരു വൃത്തം പറഞ്ഞു. ജനുവരി മുതല്‍ ഇവര്‍ മുഹമ്മദ് വാന്ഡിയുമായി സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആയുധങ്ങളും മറ്റും ശരിയായതിനു ശേഷം ജൂലൈ 30നാണ് ആക്രമണത്തിനുള്ള അനുമതി ലഭിച്ചത്. മുഹമ്മദ് വാന്ഡിയുമായി സിറിയയില്‍ ചേരുന്നതിന് മുന്‍പ് തായ്ലന്ഡിലേക്ക് രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം.
പുഞ്ചോങ്ങിലെ മൊവിഡ റാസ്റ്റോറന്റില്‍ നടന്ന ഗ്രനേഡ് ആക്രമാണ് ഒരുപാട് ആളുകളുടെ അപകട കാരണമായ ആദ്യ ഐഎസ് ആക്രമണം. ഈ കേസില്‍ വിവിധ കോടതികളിലായി നാല് പേരുടെ വാദം കേള്‍ക്കുകയാണ് ഇന്ന്. പുതിയ അറസ്റ്റോടെ 2013 മുതല്‍ പിടിയിലായ ഭീകരരുടെ എണ്ണം 239ഉം പരാജയപ്പെട്ട ആക്രമണങ്ങള്‍ 13ഉം ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.