Currency

ഐഎസില്‍ ചേരാന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജന് തടവുശിക്ഷ

സ്വന്തം ലേഖകന്‍Monday, November 21, 2016 11:53 am

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജന് തടവുശിക്ഷ. 40 മാസത്തെ ജയില്‍വാസമാണ് ചിക്കാഗോ ഫെഡറല്‍ കോടതി വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഹംസ ഖാന്‍ (21) ആണ് ശിക്ഷിക്കപ്പെട്ടത്.

ചിക്കാഗോ: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജന് തടവുശിക്ഷ. 40 മാസത്തെ ജയില്‍വാസമാണ് ചിക്കാഗോ ഫെഡറല്‍ കോടതി വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഹംസ ഖാന്‍ (21) ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷം മുന്‍പ് അറസ്റ്റിലായ ഖാനെ തടവിലാക്കിയിരിക്കുകയായിരുന്നു. ഈ കാലയളിവ് കൂടി ശിക്ഷയായി പരിഗണിക്കുന്നതോടെ അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയും.

ഇന്ത്യയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് യു.എസിലേക്ക് കുടിയേറിയതാണ് ഖാന്റെ മാതാപിതാക്കള്‍. യു.എസിലാണ് ഖാന്‍ ജനിച്ചത്. 2014 ഒക്‌ടോബറില്‍ വിയന്ന വഴി ഇസ്താംബുളിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഒ’ഹെയര്‍ വിമാനത്താവളത്തില്‍ നിന്ന് ഇയാള്‍ പിടിയിലായത്. 17കാരിയായ സഹോദരയും 16കാരന്‍ സഹോദരനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പോലീസ് കുറ്റം ചുമത്തിയിരുന്നില്ല.

അതേസമയം അടുത്ത 20 വര്‍ഷത്തേക്കും ഖാന്‍ കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ജഡ്ജ് ജോണ്‍ താര്‍പ് വ്യക്തമാക്കി. മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്നതുമാണ് ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ഐഎസില്‍ ചേരാന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജന് തടവുശിക്ഷ”

  1. Hello there I am so thrilled I found your webpage, I
    really found you by accident, while I was searching on Aol
    for something else, Regardless I am here now and would just like to say thanks for a tremendous post and a all round enjoyable blog (I also love the theme/design),
    I don’t have time to go through it all at the minute but I have saved it and also added in your RSS feeds, so when I have time I will
    be back to read more, Please do keep up the superb job.

  2. It’s wonderful that you are getting ideas from this article as well as from our argument made here.

  3. Hi, for all time i used to check webpage posts here early in the morning,
    since i enjoy to gain knowledge of more and
    more.

Comments are closed.

Top
x