Currency

ബര്‍ലിന്‍ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

സ്വന്തം ലേഖകന്‍Wednesday, December 21, 2016 11:26 am

ഐഎസുമായി ബന്ധമുള്ള അമാഖ് എന്ന വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആക്രമണം നടത്തിയ ഭീകരനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഐഎസ് വിരുദ്ധ സഖ്യരാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബര്‍ലിന്‍: ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ക്രിസ്മസ് വ്യാപാരകേന്ദ്രത്തിലുണ്ടായ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ഐഎസുമായി ബന്ധമുള്ള അമാഖ് എന്ന വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആക്രമണം നടത്തിയ ഭീകരനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഐഎസ് വിരുദ്ധ സഖ്യരാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് ബര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റിയത്. അപകടത്തില്‍ 12 പേര്‍ മരിക്കുകയും 48 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്. സംഭവം ഭീകരാക്രമണമാണെന്ന് വ്യക്തമായതോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ബര്‍ലിനിലെ കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിനു സമീപം തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്കു തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഉരുക്കുകമ്പികള്‍ കയറ്റിയ ട്രക്ക് പാഞ്ഞുകയറിയത്.

പോളിഷ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്ക് തട്ടിയെടുത്താണ് ആക്രമണം നടത്തിയതെന്നു പൊലീസ് സംശയിക്കുന്നു. വെടിയേറ്റ നിലയില്‍ പോളണ്ടുകാരനായ ഡ്രൈവറുടെ മൃതദേഹം ട്രക്കില്‍നിന്നു കണ്ടെടുത്തു. അതിനിടെ ട്രക്ക് ഓടിച്ചിരുന്ന ആളെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം പാക് പൗരനും ഇപ്പോള്‍ ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയുമായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് കണ്ടെത്തി പിന്നീട് വിട്ടയച്ചു.

ആക്രമണം നടത്തിയവര്‍ രക്ഷപ്പെട്ടതായും ഇതു വീണ്ടും സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായും പൊലീസ് അറിയിച്ചു. ജര്‍മനിയിലെ മുഖ്യനഗരങ്ങളിലെ ക്രിസ്മസ് ചന്തകളിലും ആഘോഷ പരിപാടികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ഫെഡറല്‍ ഏജന്‍സികള്‍ കേസന്വേഷണം ഏറ്റെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “ബര്‍ലിന്‍ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു”

  1. I visited various blogs but the audio feature for audio songs existing at this
    web site is actually superb.

  2. I was wondering if you ever considered changing
    the page layout of your site? Its very well written; I love what youve got to say.
    But maybe you could a little more in the way of content so people could connect with it better.
    Youve got an awful lot of text for only having one or two images.
    Maybe you could space it out better?

  3. Spot on with this write-up, I actually think this web site needs a
    lot more attention. I’ll probably be back again to
    read through more, thanks for the information!

  4. I am now not sure the place you’re getting your information, however
    good topic. I must spend some time learning more or
    understanding more. Thank you for magnificent info I used to be
    on the lookout for this info for my mission.

Comments are closed.

Top
x