നിരവധി പ്രവാസികള്‍ രാവിലെ തന്നെ ആഘോഷങ്ങള്‍ക്കായി എംബസിയിലെത്തിയിരുന്നു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്യദിന സന്ദേശം വായിച്ചു. സ്വാതന്ത്യത്തിന്റെ 70 വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 70 പരിപാടികള്‍ ഈവര്‍ഷം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.
ദുബായ്: ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എംബസികളിലും കോണ്‍സുലേറ്റുകളിലും നയതന്ത്ര ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി. അബൂദബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂറി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ഈ വര്‍ഷത്തെ സ്വാതന്ത്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്.
നിരവധി പ്രവാസികള്‍ രാവിലെ തന്നെ ആഘോഷങ്ങള്‍ക്കായി എംബസിയിലെത്തിയിരുന്നു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്യദിന സന്ദേശം വായിച്ചു. സ്വാതന്ത്യത്തിന്റെ 70 വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 70 പരിപാടികള്‍ ഈവര്‍ഷം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.
ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങള്‍ക്കൊപ്പം വര്‍ണാഭമായ പരിപാടികളും അരങ്ങേറി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.