
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇത്തവണ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ പൊതു ചടങ്ങ് ഉണ്ടാകില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സ്വാതത്രദിനത്തില് എംബസിയില്‍ നടക്കാറുള്ള പൊതുപരിപാടി ഇത്തവണ ഒഴിവാക്കിയതെന്നു എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സാമൂഹ്യ അകലം പാലിക്കല്‍ ഉള്‍പ്പെടെ കുവൈത്ത് ഗവണ്മെന്റിന്റെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഇക്കുറി പൊതു പരിപാടി ഒഴിവാക്കുന്നതെന്ന് എംബസി അറിയിച്ചു. പകരം പതാക ഉയര്‍ത്തല്‍, അംബാസഡറുടെ സ്വാതന്ത്ര്യദിന സന്ദേശം എന്നിവയുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും. ഓഗസ്റ്റ് പതിനഞ്ചിനു എംബസിയിലേക്കു വരാതെ ഓരോരുത്തരും അവരുടെ വീടുകളില്‍ ഇരുന്നു ലൈവ് സ്ട്രീമിങ് വീക്ഷിക്കുകയും ആഘോഷത്തിന്റെ ഭാഗമാവുകയും ചെയ്യണമെന്ന് കുവൈത്തിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തോടും എംബസ്സി അഭ്യര്‍ത്ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.