Currency

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍Thursday, March 9, 2017 12:19 pm

നഗരത്തില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഐഎസ് ഭീകരര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അംഗങ്ങള്‍ ആക്രമണ പദ്ധതിയുമായി ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്. നഗരത്തില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഐഎസ് ഭീകരര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേനത്തിന്റെ രണ്ടാം പാദം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് പരിസരത്തെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും രക്ഷപ്പെട്ട ഭീകരര്‍ ഡല്‍ഹി താവളമാക്കി ഒളിവില്‍ കഴിയാനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ ഐഎസ് ഭീകരര്‍ ചില വന്‍കിട ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും ഇവിടെ നടപ്പാക്കാന്‍ ഉദേശിച്ചിരുന്ന ആക്രമണ പദ്ധതികള്‍ പാളിപ്പോയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഇവര്‍ ശ്രമിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x