ഒക്ടോബറിലാണ് ഗെറ്റിറ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനു ഖത്തറില്‍ തുടക്കമിട്ടത്. ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍സ്, ഫാഷന്‍ ഉല്പന്നങ്ങള് ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുകയാണു ലക്ഷ്യം.
ദോഹ: ഖത്തറില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ ഇനി മീനും പച്ചക്കറിയും വീട്ടിലെത്തും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സാധനം എത്തും. പണം അപ്പോള്‍ കൊടുത്താല്‍ മതി. ഇകൊമേഴ്സ് സംരംഭമായ ഗെറ്റിറ്റ്.ക്യുഎയാണ് പച്ചമീനും പച്ചക്കറികളുമെല്ലാം വീട്ടിലെത്തിക്കുന്നതിനായി ഓണ്‍ലൈന്‍ സംരഭം തുടങ്ങിയത്.
പാലക്കാട് മങ്കര സ്വദേശിയായ ഡോ. സിദ്ദീഖ് അഹമ്മദ് നേതൃത്വം നല്കുന്ന ഇറാംഗ്രൂപ്പിന്റേതാണ് ഗെറ്റിറ്റ്.ക്യുഎ. ഒക്ടോബറിലാണ് ഗെറ്റിറ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനു ഖത്തറില്‍ തുടക്കമിട്ടത്. ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍സ്, ഫാഷന്‍ ഉല്പന്നങ്ങള് ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുകയാണു ലക്ഷ്യം.
പുതിയ സംരംഭമായതിനാല്‍ എളുപ്പം ജനങ്ങളിലേക്കെത്താനാണ് തുടക്കത്തില്‍ പച്ചമീനും പച്ചക്കറിയും വിതരണം ചെയ്തുതുടങ്ങിയത്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ അതേവിലയ്ക്കാണ് മീനും പച്ചക്കറിയും പഴങ്ങളും ഇറച്ചിയും വില്‍ക്കുന്നത്. സാധനവിലകള്‍ ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യും. 70 തരം മീനുകള്‍ വിതരണം ചെയ്യുന്നുണ്ട്.
ആഴ്ചയിലൊരിക്കല്‍ പച്ചക്കറികള്‍ക്കും ചില മീനുകള്‍ക്കും വിലക്കിഴിവും നല്‍കും. ഗെറ്റിറ്റ്.ക്യുഎ എന്ന വെബ്സൈറ്റിലൂടെയും ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തോ ഉപയോഗിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.