അംഗീകൃത ടി.വി ചാനല്‍ ദാതാവ് പരാതിപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ചില പ്രവാസികളും ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്ന സാറ്റലൈറ്റ് ടെലിവിഷന്‍ റിസീവറുകളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ നിയമവിരുദ്ധ വിഭാഗങ്ങളില്‍പ്പെടുന്നവയാണ്.
ഒമാന്‍: അനധികൃത സാറ്റലൈറ്റ് ടെലിവിഷന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി ഒമാന്‍. ഇത്തരം സേവനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും പ്രവര്‍ത്തനക്ഷമമാക്കുന്നതും കാണുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും നിയമ വിരുദ്ധമായിട്ടുള്ള കാര്യമാണെന്ന് ഒമാന്‍ വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമായി കരുതി ഇവര്‍ക്കെതിരെ നടപടിയെടുക്കും. അംഗീകൃത ടി.വി ചാനല്‍ ദാതാവ് പരാതിപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ചില പ്രവാസികളും ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്ന സാറ്റലൈറ്റ് ടെലിവിഷന്‍ റിസീവറുകളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ നിയമവിരുദ്ധ വിഭാഗങ്ങളില്‍പ്പെടുന്നവയാണ്.
പണം ഈടാക്കി ഇത്തരം സേവനങ്ങള്‍ നല്കുന്ന ഏജന്റുമാരും കുറ്റക്കാരാണ്. കോപ്പിറൈറ്റ് ആന്റ് നെയ്ബറിങ് അവകാശന സംരക്ഷണ നിയമപ്രകാരമാണ് ഇത്തരം ഏജന്ുമാര്ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥയുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.