Currency

ഒമാനില്‍ ജനുവരി മുതല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായും കാഷ് ലെസ് ആക്കാന്‍ ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, December 2, 2017 8:39 am

മസ്‌കത്ത്: അടുത്തവര്‍ഷം മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായി കാഷ്‌ലെസ് ആക്കാന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ പണമിടപാടുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ആശുപത്രികളിലെ എല്ലാത്തരം ഫീസുകളും അടയ്‌ക്കേണ്ട മറ്റു തുകകളും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന വേണം അടയ്ക്കാന്‍.

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇഗവണ്‍മന്റെ് സേവനം പൂര്‍ണമായും നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ മുതല്‍ ആശുപത്രികളില്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് പേയ്മന്റെ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനൊപ്പം പണം അടയ്ക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഈ സൗകര്യമാണ് അടുത്ത ജനുവരി മുതല്‍ പൂര്‍ണമായി എടുത്തുകളയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x