Currency

12 മത് ഗർഷോം അവാർഡുകൾ ഇന്ന് സമ്മാനിക്കും

സ്വന്തം ലേഖകൻFriday, December 1, 2017 12:58 pm

ദുബായ്: 2017 ലെ ഗർഷോം പുരസ്‌കാരങ്ങൾ ഇന്ന് വൈകുന്നേരം ഏഴിന് അറ്റ്ലാന്റിസ് ദി പാമിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ്‌ അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. തുംബൈ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ തുംബൈ മൊയ്‌ദീൻ, NTS ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ളീറ്റസ്, കർണാടക മുൻ എം എൽ എ ഐവാൻ നിഗളി, അവാർഡ് ജൂറി ചെയർമാൻ ജോസഫ് സ്കറിയ ജൂനിയർ (ഫിലിപ്പീൻസ്), ഗർഷോം മാനേജിങ് എഡിറ്റർ ജിൻസ് പോൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ജൈജോ ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

പി എ ഗ്രൂപ്പ് ചെയർമാൻ ഡോ. പി എ ഇബ്രാഹിം (ദുബായ്), എൻ എം സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് മംഗത്തു (അബുദാബി), റീഗൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ മജീദ് (സൗദി അറേബ്യ), സ്പെല്ലിങ് ബീ അവാർഡ് ജേതാവ് അനന്യ വിനയ് (അമേരിക്ക), ജാനറ്റ് മാത്യൂസ് (സ്വിറ്റ്സർലൻഡ്), യു എ ഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മംഗത്തു (അബുദാബി), അനിൽകുമാർ വാസു (ദുബായ്), ഒയാസിസ്‌ ഹോളിഡേയ്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടിനോ തോമസ് (ബാംഗ്ലൂർ) എന്നിവരാണ് 12 മത് ഗർഷോം പുരസ്‌കാരങ്ങൾക്ക് അർഹരായത്. പ്രവാസി റിട്ടേണി പുരസ്‌കാരത്തിന് കോട്ടയത്തെ മംഗോമെഡോസ് സ്ഥാപകൻ എൻ കെ കുരിയൻ (കോട്ടയം) അർഹനായി. 2017 ലെ മികച്ച പ്രവാസി മലയാളി സംഘടനയായി ജപ്പാനിലെ നിഹോൻകൈരളിയെയും മികച്ച പ്രവാസി മലയാളി സംരംഭമായി ബാംഗളൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയെയും തിരഞ്ഞെടുത്തു. ലിജു മാത്യു, സനൽ പിള്ള, ഷിജു എബ്രഹാം എന്നിവരടങ്ങിയ സംഘാടക സമിതിയാണ് 12 മത് ഗർഷോം അവാർഡുദാന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x