Currency

പുതിയ ഓര്‍ബിറ്റല്‍ ഹൈവേയില്‍ ഗതാഗതനിയന്ത്രണം; താല്‍ക്കാലിക പാതയിലൂടെ വഴി തിരിച്ചുവിടും

സ്വന്തം ലേഖകന്‍Wednesday, December 6, 2017 1:12 pm

 

ദോഹ: സല്‍വ റോഡിലെ 24-ാം നമ്പര്‍ ഇന്റര്‍ചേഞ്ചില്‍ നിന്നു മിസൈദിലേക്കുള്ള ട്രക്ക് റൂട്ടില്‍ രണ്ടര കിലോമീറ്റര്‍ ഗതാഗതം താല്‍ക്കാലിക പാതയിലൂടെ തിരിച്ചുവിടുന്നു. ഇരുദിശകളിലും അഞ്ചുവരി ഗതാഗതം സാധ്യമാക്കും വിധത്തില്‍ പുതിയ ഓര്‍ബിറ്റല്‍ ഹൈവേ വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടുഘട്ടങ്ങളായാണു പുതിയ ക്രമീകരണം.

കിഴക്കോട്ടുള്ള വാഹനങ്ങള്‍ പൊതുഗതാഗത ഡയറക്ടറേറ്റിന്റെ സഹായത്തോടെ ഡിസംബര്‍ അഞ്ച് മുതല്‍ താല്‍ക്കാലിക പാതയിലൂടെ തിരിച്ചുവിടും. ഈ മാസം 17 മുതല്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും. നിലവിലുള്ള പാതയ്ക്കു സമാന്തരമായാണ് ഇരുവശത്തുമായി താല്‍ക്കാലിക പാതയൊരുക്കുന്നത്.

പുതിയ ഓര്‍ബിറ്റല്‍ ഹൈവേയുടെ ജോലികള്‍ തീരുന്ന മുറയ്ക്കു ഗതാഗതം അതിലൂടെയാക്കും. പുതിയ റോഡിന്റെ നിര്‍മാണം നടക്കുന്ന രണ്ടര കിലോമീറ്ററില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x