Currency

വിദേശരാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 7,550 സൗദി വനിതകള്‍

സ്വന്തം ലേഖകന്‍Saturday, December 9, 2017 9:11 am

റിയാദ്: വിദേശരാജ്യങ്ങളില്‍ നിന്ന് 7,550 സൗദി വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 11.62 ലക്ഷം റിയാല്‍ ചെലവഴിച്ചാണ് ഇവര്‍ ലൈസന്‍സ് എടുത്തത്. 2018 ജൂണ്‍ മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്സിറ്റി ബോധവല്‍ക്കരണ ചര്‍ച്ച സംഘടിപ്പിച്ചു. ഈ ചര്‍ച്ചയിലാണ് സൗദി വനിതകള്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്ന് വ്യക്തമായത്.

വിദേശ രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും 22 മണിക്കൂര്‍ പരിശീലനം നേടുകയും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം. വിജയിക്കുന്നവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥിനികളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി യൂണിവേഴ്സിറ്റികളും ഡ്രൈവിംഗ് സ്‌കൂളുകളും വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് ട്രാഫിക് വകുപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിദേശികളായ വനിതകള്‍ നിയമപരമായി രാജ്യത്ത് താമസിക്കാന്‍ അനുമതിയുളളവരായിരിക്കണം. 18 വയസുളളവര്‍ക്ക് പ്രൈവറ്റ് വാഹനങ്ങളും 20 വയസ് കഴിഞ്ഞവര്‍ക്ക് പബ്ലിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുമുളള ഡ്രൈവിംഗ് ലൈസന്‍സാണ് അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x