Currency

ശക്തമായ കാറ്റ് ഡിസംബര്‍ 12 വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

സ്വന്തം ലേഖകന്‍Tuesday, December 12, 2017 9:29 am

ദോഹ: നിലവിലെ കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറ് ദിശയിലുള്ള ശക്തമായ കാറ്റ് ഡിസംബര്‍ 12 ചൊവ്വാഴ്ച വരെ തുടരും. 12നും 25നും ഇടയില്‍ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റ് ചില മേഖലകളില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത വരെ പ്രാപിക്കാനിടയുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കടലില്‍ ഏഴ് മുതല്‍ 10 അടി വരെ ഉയരത്തില്‍ തിരമാലയടിക്കാന്‍ സാധ്യതയുണ്ട്.

ചിലയിടങ്ങളില്‍ ഇത് 14 അടിവരെ ഉയരം പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ബുധനാഴ്ച വരെ തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി. ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലം നിറയുന്നതിന് ഇടയാക്കും. ഇത് ചിലയിടങ്ങളില്‍ കാഴ്ചാപരിധി രണ്ട് കിലോമീറ്ററിലും കുറയാനിടയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

രാത്രികാലങ്ങളില്‍ അന്തരീക്ഷത്തിലെ താപനില കുറയുമെന്നും കുറഞ്ഞ താപനില 11നും 18നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നും ഏറ്റവും കൂടിയത് 19 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x