
മസ്‌കത്ത്: ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനി മുവാസലാത്ത് ടാക്‌സി സര്‍വീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍, മാളുകള്‍, എന്നിവയ്ക്ക് പുറമെ ഓണ്‍ ഡിമാന്റ് ടാക്‌സി സേവനങ്ങളുമാകും ആദ്യഘട്ടത്തില്‍ മുവാസലാത്ത് ലഭ്യമാക്കുക.
മാളുകളില്‍ നിന്നുള്ള ടാക്‌സികള്‍ക്ക് ശനി മുതല്‍ വ്യാഴം വരെ പകല്‍ സമയത്ത് മിനിമം ചാര്‍ജ് ഒരു റിയാലും കാള്‍ ടാക്‌സികള്‍ക്ക് 1.2 റിയാലും ആയിരിക്കും നിരക്ക് ഈടാക്കുക. അധികം വരുന്ന ഓരോ കിലോമീറ്ററിനും 300 ബൈസ വീതവും നല്‍കണം. രാത്രി മാളുകളില്‍ നിന്നുള്ള ടാക്‌സികള്‍ക്ക് മിനിമം ചാര്‍ജ് 1.3 റിയാലും കാള്‍ ടാക്‌സികള്‍ക്ക് 1.5 റിയാലും ആയിരിക്കും. രാത്രി അധിക ഓരോ കിലോമീറ്ററിനും 350 ബൈസ നല്‍കണം.
പ്രമോഷന്‍ ഓഫറായാണ് ഈ ചാര്‍ജ് ഈടാക്കുന്നതെന്ന് മുവാസലാത്ത് അറിയിച്ചു. മാളുകളില്‍ നിന്ന് 125 ടാക്‌സികളായിരിക്കും സര്‍വീസ് നടത്തുക. 2018 ജനുവരി ഒന്നിന് 100 വിമാനത്താവള ടാക്‌സികളും പുറത്തിറക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.