
സൊഹാര്‍: മലയാളി ബിരുദ വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ചു. ഒമാനിലെ സൊഹാര്‍ ടൗണില്‍ ഗോള്‍ഡന്‍ ഗോള്‍ റസ്റ്റാറന്റ് നടത്തുന്ന കൊല്ലം കുന്നിക്കോട് പാറവിള വീട് താജുദ്ദീന്റെ മകന്‍ ബിലാല്‍ (24) ആണ് മരിച്ചത്. വ്യായാമത്തിന് റോഡിലൂടെ നടക്കവെ ബിലാലിനെ വാഹനമിടിക്കുകയായിരുന്നു. മസ്‌കത്തിലെ അല്‍ വജാത് കോളജില്‍ അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ബിലാല്‍.
വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. വാഹനമിടിച്ചതിനെ തുടര്‍ന്ന് ബിലാല്‍ റോഡരികിലെ ചെടികളിലേക്ക് തെറിച്ചുവീണു. അതേസമയം അപകടം വരുത്തി നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹസീനയാണ് ബിലാലിന്റെ മാതാവ്: സഹോദരങ്ങള്‍: അനസ്, അനീസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.