Currency

ഒമാന്‍ സമഗ്ര വിനോദസഞ്ചാര വെബ്‌സൈറ്റ് പുറത്തിറക്കി; ആറു ഭാഷകളില്‍ ലഭ്യമാവും

സ്വന്തം ലേഖകന്‍Sunday, December 17, 2017 7:33 am

മസ്‌കത്ത്: ഒമാനിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി. (www.experienceoman.om) എന്ന വെബ്‌സൈറ്റ് വിനോദസഞ്ചാര മന്ത്രാലയമാണ് പുറത്തിറക്കിയത്. വെബ്‌സൈറ്റ് ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ഡച്ച്, ഇറ്റാലിയന്‍, ജര്‍മന്‍ എന്നിങ്ങനെ ആറു ഭാഷകളില്‍ ലഭ്യമാവും.

രാജ്യത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ച വെബ്‌സൈറ്റില്‍ മസ്‌കത്ത്, ശര്‍ഖിയ, ദാഖിലിയ, ദാഹിറ, ബാത്തിന, വുസ്ത, ദോഫാര്‍, മുസന്തം, ബുറൈമി എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സാഹസിക, പ്രകൃതി, വന്യജീവി, സാംസ്‌കാരിക കേന്ദ്രങ്ങളെ പ്രത്യേകം വിശദീകരിക്കുന്ന വെബ്‌സൈറ്റില്‍ ടൂര്‍ പാക്കേജുകളെ കുറിച്ചും പ്രത്യേക ഓഫറുകളെ കുറിച്ചും അറിയാം.

താമസം, വാടക കാര്‍ എന്നിവ ലഭ്യമാവുന്നതിനെ കുറിച്ചുള്ള വിവരങ്ങളുമുണ്ട്. ടൂര്‍ ഓപറേറ്റര്‍മാര്‍, ഹോട്ടലുകള്‍, മറ്റു സേവനങ്ങള്‍ എന്നിവയുടെ പട്ടികയും വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.ര ാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ വികസനത്തെ പിന്തുണക്കാനാണ് മന്ത്രാലയം വെബ്‌സൈറ്റ് പുറത്തിറക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x