Currency

നാടും നഗരവും അണിഞ്ഞൊരുങ്ങി; ഖത്തര്‍ ദേശീയ ദിനാഘോഷം ഡിസംബര്‍ 18ന്

സ്വന്തം ലേഖകന്‍Monday, December 18, 2017 8:26 am

ദോഹ: ഖത്തര്‍ ദേശീയ ദിനമാഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇന്ന് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി വര്‍ണശബളമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കോര്‍ണിഷാണു തിങ്കളാഴ്ചത്തെ ആഘോഷത്തിന്റെ പ്രധാന വേദി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇവിടെ ആഘോഷത്തില്‍ പങ്കെടുക്കും.

ദര്‍ബ് അല്‍ സായിയില്‍ ഒരാഴ്ച മുന്‍പു തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. വാരാന്ത്യത്തില്‍ സ്വദേശികളും പ്രവാസികളും കുടുംബ സമേതമാണു ദര്‍ബ് അല്‍ സായിയിലെ ആഘോഷങ്ങളില്‍ പങ്കു ചേരാനെത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ പവിലിയനുകളില്‍ കുട്ടികള്‍ക്കായി രസകരമായ ഒട്ടേറെ കാര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കത്താറ കള്‍ച്ചറല്‍ വില്ലേജിലും, ആസ്പയര്‍ സോണിലും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ ദിനാഘോഷ സംഘാടക സമിതി വിവിധ കേന്ദ്രങ്ങളില്‍ വന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 2.40 മുതല്‍ രാത്രി പത്തു വരെ ഏഴു വേദികളിലാണു പ്രവാസികളുടെ ദേശീയ ദിനാഘോഷം നടക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x