
മസ്‌കത്ത്: ഒമാനില്‍ ശക്തമായ മഴ തുടരുന്നു. വെള്ളിയാഴ്ച മുസന്തം ഗവര്‍ണറേറ്റില്‍ ആരംഭിച്ച മഴ മറ്റു ഗവര്‍ണറേറ്റുകളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സമാഈലില്‍ ബസ് വാദിയില്‍ ഒഴുകിപ്പോയി. അതേസമയം വാദികളില്‍ കുടുങ്ങിയ വാഹനങ്ങളില്‍ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ മസ്‌കത്ത്, സീബ്, ബോഷര്‍ വിലായത്തുകളില്‍ മിതമായ മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകി.
മുസന്തം ഗവര്‍ണറേറ്റിലെ കസബ്, മദ്ഹ, ദിബ്ബ വിലായത്തുകളിലും ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിലും ബുറൈമി ഗവര്‍ണറേറ്റിലും മിതമായ മഴ ലഭിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന, റുസ്താഖ്, നഖല്‍, ബര്‍ക, വാദി അല്‍ മആവില്‍ വിലായത്തുകളില്‍ നേരിയ മഴയാണ് ലഭിച്ചത്.
സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പും ഒഴുക്കും അപായകരല്ലെന്ന് ഉറപ്പുവരുത്താതെ വാദികള്‍ മുറിച്ചുകടക്കരുതെന്നും ആര്‍.ഒ.പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.