
ദോഹ: ദേശീയപാത വികസനത്തിന്റെ 61% പൂര്‍ത്തിയായതായി അഷ്ഗാല്‍ പ്രസിഡന്റ് സാദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി. രാജ്യത്തൊട്ടാകെ 400 കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കുന്ന പൊതുമരാമത്തുവകുപ്പ് (അഷ്ഗാല്‍) ഈ വര്‍ഷം നിര്‍മിച്ചത് 250 കിലോമീറ്റര്‍ ദേശീയപാതയാണ്. 40 മള്‍ട്ടിലെവല്‍ ഇന്റര്‍സെക്ഷനുകളും 242 കിമീ സൈക്കിള്‍ ട്രാക്കും അത്രതന്നെ നടപ്പാതയും ഇതിനൊപ്പം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹൈവേകള്‍ക്കൊപ്പം തന്നെ അഴുക്കുചാലുകളും നിര്‍മിക്കുന്നുണ്ട്. ജി റിങ് റോഡ് തുറന്നതാണ് വലിയ നേട്ടങ്ങളിലൊന്ന്. ദൂഖാന്‍ ഹൈവേ, അല്‍വക്ര പാതയ്ക്കു സമാന്തരമായുള്ള ദക്ഷിണദോഹ എക്സ്പ്രസ് വേ, ഹമദ് തുറമുഖ റോഡ് എന്നിവയുടെ നിര്‍മാണം പകുതി തീര്‍ന്നു. അതേസമയം അല്‍ റയ്യാന്‍ റോഡ്, ഓര്‍ബിറ്റല്‍ ഹൈവേ, റവ്ദ അല്‍ ഖയ്ല്‍ സ്ട്രീറ്റ്, ലുസൈല്‍ അതിവേഗ പാത എന്നിവ പ്രാഥമികഘട്ടത്തിലാണ്. പ്രാദേശിക റോഡുകളില്‍ 15 എണ്ണവും ഒളിംപിക്, ടെലിവിഷന്‍ ഇന്റര്‍സെക്ഷനുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.