
റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിന് വരുന്നവരുടെ വിസ നടപടികള്‍ ലളിതമാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിലൂടെ ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഹജ്ജ് വിസ ലഭിക്കും. ‘തകാമുല്‍, തമയ്യുസ്’ എന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പദ്ധതി ഉടന്‍ നടപ്പിലാകുമെന്ന് സൗദി ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സല്മാന് അറിയിച്ചു. ഹജ്ജ് മന്ത്രാലയമാണ് ‘തകാമുല്‍, തമയ്യുസ്’ എന്ന സംവിധാനം തുടങ്ങുക.
സൗദിയിലെ വിവിധ സര്‍ക്കാര്‍ വേദികളും മന്ത്രാലയങ്ങളും യോജിച്ചാണ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നത്. ഈ മന്ത്രാലയങ്ങളുടെ സഹകരണം കൂടി ഉറപ്പുവരുത്തിയ ശേഷമാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരിക. ഹജ്ജ് ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ആദ്യത്തെ സേവനം വിസ കരസ്ഥമാക്കുക എന്നതാണ്. അതിനാലാണ് സൗദി ഹജ്ജ് മന്ത്രാലയം ഈ സേവനത്തിനുള്ള സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നത്.
തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ സ്വരാജ്യത്ത് വെച്ച് പൂര്‍ത്തീകരിച്ച് യാത്ര ആരംഭിക്കുന്ന സംവിധാനം കഴിഞ്ഞ വര്‍ഷം മുതല്‍ ഭാഗികമായി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.