Currency

ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും ചെറിയ പകല്‍ നാളെ

സ്വന്തം ലേഖകന്‍Wednesday, December 20, 2017 4:00 pm

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും ചെറിയ പകല്‍ നാളെ. ഗള്‍ഫ്, അറബ് മേഖലയില്‍ ശീതകാലത്തിന് തുടക്കമാകുന്നതും നാളെയാണ്. സൂര്യന്‍ നാളെ പ്രാദേശിക സമയം വൈകിട്ട് 7.29നു ഭൂമധ്യരേഖയ്ക്ക് 23.5 ഡിഗ്രി വടക്കുമാറി ദക്ഷിണായന രേഖയ്ക്കു നേര്‍ലംബമായി കര്‍ക്കടക രാശിയിലേക്കു പ്രവേശിക്കും. ഇതിനാലാണ് നാളത്തെ പകലിനു നീളം ഏറ്റവും കുറയുന്നതെന്നാണ് പറയപ്പെടുന്നത്.

ഇനി മാര്‍ച്ച് 20 വരെ പകലിനും രാവിനും തണുപ്പേറും. പകല്‍ ക്രമേണ കൂടിയും രാത്രി ക്രമാനുഗതമായി കുറഞ്ഞും വരും. ഒടുവില്‍ മാര്‍ച്ച് 20നു പകലും രാത്രിയും തുല്യമാകും. ഉത്തരാര്‍ധഗോളത്തില്‍ ഭൂമധ്യരേഖയ്ക്കു നേരെ സൂര്യനെത്തുന്നതു മാര്‍ച്ച് 20ന് ആണ്. തുടര്‍ന്നങ്ങോട്ട് പകല്‍ ഏറുകയും രാത്രി കുറയുകയും ചെയ്യും. ചൂടും അതിനൊപ്പം വര്‍ധിച്ച് തുടങ്ങും.

ഉത്തരാര്‍ധഗോളത്തിലെ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നാളെ പകല്‍ പരമാവധി ചെറുതാകുമ്പോള്‍ ദക്ഷിണാര്‍ധഗോളത്തില്‍ കാര്യങ്ങള്‍ നേര്‍വിപരീതമാകും. അവിടെ പകലിന് ഏറ്റവും നീളമേറുന്നതു നാളെയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x