Currency

ചെലവു കുറഞ്ഞ യാത്രക്ക് അവസരമൊരുക്കി ഒമാന്‍ എയര്‍ പാസ് വീണ്ടും വരുന്നു

സ്വന്തം ലേഖകന്‍Friday, December 22, 2017 7:50 am

മസ്‌കത്ത്: ഒമാന്റെ ദേശീയ വിമാന കമ്പനി ഒമാന്‍ എയര്‍ ഉപഭോക്താക്കള്‍ക്ക് ചെലവുകുറഞ്ഞ യാത്ര സാധ്യമാക്കാനായി ഒമാന്‍ എയര്‍ പാസ് വീണ്ടും അവതരിപ്പിക്കുന്നു. ഒമാനും ഇന്ത്യക്കും ഇടയിലും ഒമാനും ജി.സി.സി രാജ്യങ്ങള്‍ക്കും ഇടയിലുമുള്ള യാത്രയ്ക്കാണ് പാസ് ഉപയോഗിക്കാവുന്നത്. പാസ് ഉപയോഗത്തിലൂടെ യാത്രാചെലവില്‍ 50 ശതമാനം വരെ ലാഭിക്കാമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ വ്യക്തമാക്കി.

100 റിയാല്‍ മുതല്‍ ഒമാന്‍ എയര്‍ പാസ് വാങ്ങാന്‍ സാധിക്കും. എന്നാല്‍ എടുക്കുന്ന ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യാന്‍ കഴിയില്ല. ഒരു പാസില്‍ കുറഞ്ഞത് മൂന്നു യാത്രകളെങ്കിലുമുണ്ടായിരിക്കണം. വ്യക്തികള്‍, കുടുംബങ്ങള്‍, സുഹൃദ് സംഘങ്ങള്‍, ബിസിനസ് യാത്രക്കാര്‍ എന്നിങ്ങനെ ഓരോരുത്തരുടെയും സൗകര്യത്തിന് അനുസൃതമായ രീതിയില്‍ പാസ് എടുക്കാവുന്നതാണ്. 50 പേര്‍ക്ക് വരെ ഇത് സാധ്യമാകും.

യാത്രയുടെ ആറുമാസം മുമ്പ് മുതല്‍ നാലു മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x