
മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ടൂര്‍ ഓഫ് ഒമാന്‍ സൈക്ലിംഗ് മത്സരം ഫെബ്രുവരി 13ന് ആരംഭിക്കും. ആറ് ദിവസങ്ങളില്‍ ഒമാന്റെ വിവിധ മേഖലകളിലാണ് മത്സരം അരങ്ങേറുക. ഫെബ്രുവരി 18ന് അവസാനിക്കും. ഒമ്പതാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. സൈക്ലിംഗ് താരങ്ങള്‍ക്കുള്ള റജിസ്ട്രേഷന് ആരംഭിച്ചു.
രാജ്യാന്തര താരങ്ങളുടെ വലിയ നിര തന്നെ ടൂര്‍ ഓഫ് ഒമാന്റെ ഭാഗമാകുന്നു. ബിഎംസി റേസിംഗ് ടീം അംഗമായിരുന്ന ബെല്‍ജിയത്തില്‍ നിന്നുള്ള ബെന്‍ ഹെര്‍മന്‍സ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയി. മസ്കത്ത്, ജബല്‍ അഖ്ദര്‍, ബര്‍ക തുടങ്ങി വിവിധ ഇടങ്ങളില്‍ നിരവധി ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.